ഇസാഫ് ഇനി ദല്‍ഹിയിലും

Tuesday 19 December 2017 2:45 am IST

ന്യൂദല്‍ഹി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ പ്രവര്‍ത്തനം ദല്‍ഹി കരോള്‍ ബാഗില്‍ ഇന്ന് തുടക്കം കുറിക്കുന്നു. ഇസാഫ് ബാങ്ക് എംഡിയും സി.ഇ.ഒ.യുമായ കെ. പോള്‍ തോമസ് 63ാമത് ശാഖയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (കോര്‍പ്പറേറ്റ് സര്‍വീസ്) ജോര്‍ജ് തോമസ്, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് (ബാങ്കിങ്ങ് സര്‍വീസ്) എ.ജി വര്‍ഗീസ് എന്നിവര്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിപുലീകരണത്തെ കുറിച്ചും പറഞ്ഞു.

നിലവില്‍ ഇസാഫിന് 371 ബാങ്കിംഗ് ഔട്ട്‌ലെറ്റുകളുണ്ട്. നോര്‍ത്ത്ഈസ്റ്റ് ഭാഗങ്ങളിലേയ്ക്കും ഇസാഫ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കും. കേരളത്തിന് പുറത്തുള്ള 205 മൈക്രോ ഫിനാന്‍സ് ശാഖകള്‍ ബാങ്കുകളായി മാറുമെന്നും പോള്‍ തോമസ് പറഞ്ഞു.

പ്രവര്‍ത്തനമാരംഭിച്ച് എട്ട് മാസത്തിനകം 1450 കോടിയുടെ നിക്ഷേപമാണ് ഇസാഫ് ബാങ്ക് നേടിയിരിയ്ക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 2500 കോടിയുടെ നിക്ഷേപമാണ് ഇസാഫ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തില്‍ 6000 കോടിയുടെ ബിസിനസ്സാണ് ഇസാഫ് ബാങ്ക് നേടിയത്.

എ.ടി.എം., സേഫ് ഡിപ്പോസിറ്റ് ലോക്കര്‍, കാഷ് കൗണ്ടര്‍, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്ങ്, മൊബൈല്‍ ബാങ്കിങ്ങ്, എസ്.എം.എസ് ബാങ്കിങ്ങ്, ആര്‍.ടി.ജി.എസ്, എന്‍.ഇ.എഫ്.ടി, സി.ടി.എസ്. തുടങ്ങി എല്ലാവിധ ആധുനിക ബാങ്കിംഗ് സൗകര്യങ്ങളും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ബ്രാഞ്ചുകളില്‍ നല്‍കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.