ഇടുക്കി: കുറിഞ്ഞി ഉദ്യാന വിവാദത്തില്‍ തിളച്ച് മറിഞ്ഞ മൂന്നാറിലെ രാവും പകലും അതിശൈത്യത്തിന്റെ പിടിയിലമരുന്നു. തെക്കിന്റെ കാശ്മീരെന്നറിയപ്പെടുന്ന ഇവിടെ രണ്ട് ദിവസമായി കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്.
സമീപ മേഖലകളായ നല്ലത്തണ്ണി, ലക്ഷ്മി, സെവന്‍മല, കന്നിമല, നൈമക്കാട്, ലക്കാട് എന്നിവിടങ്ങളില്‍ പുലര്‍ച്ചെ മഞ്ഞ് പെയ്തിറങ്ങുകയാണ്. 2-5 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് വിവിധയിടങ്ങളിലെ ഇന്നലത്തെ കാലാവസ്ഥ.
തണുപ്പേറിയതോടെ മൂന്നാറിലേയ്ക്കുള്ള സഞ്ചാരികളുടെ വരവും കൂടിയിട്ടുണ്ട്. വടക്കേ ഇന്ത്യന്‍ സഞ്ചാരികളും വിദേശികളുമാണ് കൂടുതലായും എത്തുന്നത്. ക്രിസ്മസ്-ന്യൂഇയര്‍ കൂടി എത്തുന്നതോടെ സഞ്ചാരികളുടെ വരവ് ഇനിയും ഏറും. ഇവരെ സ്വീകരിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് മൂന്നാറിലൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: