ചാലക്കുടി: ഹെലനു വേണ്ടി രണ്ട് ദിവസം മിഷാല്‍ ബസിന്റെ കാരുണ്യ യാത്ര. കൊരട്ടി സ്വദേശി ഹെലന് മനോജിന്റെ മജ്ജ മാറ്റി വെക്കല്‍ ശസ്ത്രക്രിയക്കായി 45 ലക്ഷം സമാഹരിക്കാനാണ് യാത്ര. കൊരട്ടി അമലോത്ഭവ മാത പള്ളിയിലെ അമല അന്റോണിയന്‍ യൂത്ത് വിംഗിന്റെ നേതൃത്വത്തിലാണ് കാരുണ്യ യാത്ര സംഘടിപ്പിച്ചത്. ബി.ഡി.ദേവസി എംഎല്‍എ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ഫാ.ജോണ്സണ് ഡിക്കൂഞ്ഞ, അബിന്‍ ജെയ്സണ്‍, അനൂപ് സണ്ണി, കൊരട്ടി ജുമാ മസ്ജിദ് ഖാലിദ് ലത്തീഫ്, ചാലക്കുടി നഗരസഭ കൗണ്‍സിലര്‍ വി.ജെ.ജോജി തുടങ്ങിയവര്‍ സംസാരിച്ചു. രണ്ട് ദിവസങ്ങളില്‍ ടിക്കറ്റില്ലാതെ മുഴുവന്‍ യാത്രക്കാരില്‍ നിന്നും സംഭാവന രീതിയിലാണ് പണം ശേഖരിക്കുക. ഏഴു വയസുകാരി ഹെലന് കൊരട്ടി സ്വദേശി മനോജിന്റേയും രശ്മിയുടേയും ഇളയമകളാണ്. ചികിത്സ സഹായത്തിനായി കാനറ ബാങ്കില്‍ എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. എക്കൗണ്ട് നമ്പര്‍: 3480101007725 ഐഎഫ്എസ്സി കോഡ് സി.എന്‍,ആര്.ബി.0003480.
പ്രതികരിക്കാൻ ഇവിടെ എഴുതുക: