ഒരുമനയൂരില്‍ മോഷണം: പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നു

Monday 18 December 2017 8:59 pm IST

ചാവക്കാട്: ഒരുമനയൂര്‍ പാലംകടവില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ മോഷണം. നാലു പവനും 3000 രൂപയും കവര്‍ന്നു. പാലംകടവ് വലിയകത്ത് മേപ്പുറത്ത് സേതു മുഹമ്മദിന്റെ വീട്ടിലാണ് മോഷണം നടന്നിരിക്കുന്നത്. വീടിന്റെ ജനല്‍ തകര്‍ത്ത് ജനല്‍പ്പടിയില്‍ വച്ചിരുന്ന ബാഗുകളില്‍ നിന്നാണ് സ്വര്‍ണവും പണവും മോഷ്ടിച്ചിരിക്കുന്നത്. സെയ്തുമുഹമ്മദിന്റെ കുട്ടിയുടെ വള, മാല, കമ്മല്‍, അരഞ്ഞാണം എന്നിവയും മറ്റൊരു ബാഗിലുണ്ടായിരുന്ന 3000 രൂപയും നഷ്ടമായി. മോഷണത്തിനു ശേഷം ബാഗ് മുറ്റത്തേക്കിട്ട് സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാവിലെ വീട്ടുകാര്‍ എഴുന്നേറ്റപ്പോഴാണ് മുറ്റത്തു ഭാഗും അതിലുണ്ടായിരുന്ന സാധനങ്ങളും ചിതറി കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സി.ഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.