പുതുക്കാട്: ശക്തമായ കാറ്റില്‍ രണ്ടിടങ്ങളില്‍ റോഡിലേക്ക് തെങ്ങ് വീണ് ഗതാഗതം തടസപ്പെട്ടു.
മുപ്ലിയം റോഡിലും, കല്ലൂര്‍ സുറായി പള്ളിക്ക് സമീപത്തുമാണ് തെങ്ങ് കടപുഴകി വീണത്.
മുപ്ലിയം റോഡിന് സമീപം വൈറ്റ് ഗാര്ഡന് റോഡില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് റോഡിന് കുറുകെ വീണത്. ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. തെങ്ങ് വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി റോഡില്‍ കിടന്നതിനാല്‍ പുതുക്കാട്-മുപ്ലിയം റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനാഗംങ്ങള്‍ തെങ്ങ് മുറിച്ചു മാറ്റി. ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനുശേഷം കമ്പികള്‍ റോഡില്‍ നിന്നും മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: