മാധവഗണിത പുരസ്‌കാരം പ്രൊഫ. രാമസുബ്രഹ്മണ്യത്തിന്

Tuesday 19 December 2017 2:30 am IST

ഇരിങ്ങാലക്കുട: സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം മുംബൈ ഐഐടി പ്രൊഫസര്‍ ഡോ. കെ. രാമസുബ്രഹ്മണ്യത്തിന്. ദേശീയ ഗണിത ദിനമായ 23 ന് രാവിലെ 10 ന് തരണനല്ലൂര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വച്ച് പുരസ്‌കാരം സമര്‍പ്പിക്കും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വിശിഷ്ടാതിഥിയാകും. ഡോ. കൈലാസ് വിശ്വകര്‍മ്മ, ഡോ. എ.രാമചന്ദ്രന്‍, ഡോ. വി.പി.എന്‍. നമ്പൂതിരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

22 ന് മാധവാചാര്യന്റെ ജന്മഗൃഹമായ കല്ലേറ്റുംകര ഇരങ്ങാലപ്പിള്ളി മനയില്‍ മാധവ അനുസ്മരണ സമ്മേളനം നടക്കും. രാജ്യസഭാ എം.പി പ്രൊഫ. റിച്ചാര്‍ഡ് ഹെ മുഖ്യാതിഥിയായിരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.