ആലപ്പുഴ: പ്രസിദ്ധമായ മുല്ലയ്ക്കല് ചിറപ്പ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടിട്ടും നഗരസഭ ശുചീകരണ പ്രവര്‍ത്തനം നടത്തുന്നില്ല. നഗരസഭ ലേലം ചെയ്തു നല്കിയ കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചു നീക്കിയതില്‍ പ്രതിഷേധിച്ച് റോഡും പരിസരപ്രദേശങ്ങളും ശുചീകരിക്കില്ലെന്ന് കഴിഞ്ഞ ദിവസം നഗരസഭാ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് മെഹബൂബ് വ്യക്തമാക്കിയിരുന്നു. മുനിസിപ്പല്‍ ചെയര്മാന് ഇതു തിരുത്തിയെങ്കിലും ശുചീകരണം മാത്രം നടക്കുന്നില്ല. മുല്ലയ്ക്കല് തെരുവിലെറോഡുകളില് മാലിന്യം നിറയുകയാണ്. ഈ സാഹചര്യത്തിലാണ് സംഘ വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളിലെ പ്രവര്‍ത്തകര്‍ ഇന്നു രാവിലെ ആറിന് ശുചീകരണ പ്രവര്‍ത്തനം നടത്തുക. നഗരസഭയും പിഡബ്ല്യൂഡിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പേരില്‍ ശുചീകരണം നടത്തേണ്ട പ്രാഥമിക ഉത്തരവാദിത്വത്തില്‍ വീഴ്ച വരുത്തുന്ന നഗരസഭയ്ക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: