അരൂര്‍: അരൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് ലൈഫ് മിഷന് പദ്ധതികള്‍ അട്ടിമറിച്ചതിനെതിരെയും കായല്‍ കൈയേറ്റം കായല്‍ മലിനികരണം നടന്നത്തുന്ന മാഫിയകളെ സഹായിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ നിലപാടുകള്‍ക്കുമെതിരെയും ബിജെപി അരൂര്‍ ഗ്രാമ പഞ്ചായത്തിനു മുന്നില്‍ ഏക ദിന സത്യഗ്രഹം നടത്തി.
ബിജെപി ജില്ലാ ജന.സെക്രട്ടറി എം.വി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. അരൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് കെ.എല്‍. അജിത്ത് കുമാര്‍ അദ്ധ്യക്ഷനായി. സമ്മേളനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
ബിജെപി ജില്ലാ സെക്രട്ടറി എല്‍.പി. ജയചന്ദ്രന്, ബി. ബാലാനന്ദ്, സി. മധുസൂദനന്, അഗസ്റ്റിന് കളന്ത്രറ, വി.എന്‍. ബ്രഹത്ചന്ദ്രന്, അഭിലാഷ്, മനോജ്, തിലകന്, സുരഭി, ഗിരീഷ്, സുരേഷ്, ഹരിദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. സോമന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: