ചേര്‍ത്തല: സഹോദയ ജില്ലാ സിബിഎസ്ഇ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അമ്പലപ്പുഴ മരിയ മോണ്ടിസോറി സെന്‍ട്രല്‍ സ്കൂള്‍ ജേതാക്കളായി. നാലാം തവണയാണ് സ്കൂള്‍ വിജയിക്കുന്നത്. ഫൈനലി ല്‍ ആലപ്പുഴ മാതാ സീനിയര്‍ സെക്കന്‍ഡറി സ്കൂളിനെ പെനാല്‍ടി ഷൂട്ടൗട്ടിലാണ് തോല്‍പ്പിച്ചത്. സമാപന സമ്മേളനം എംവിഐ കെ.ജി. ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സി. കുര്യന് അദ്ധ്യക്ഷനായി. വയലാര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ബാബു, ഫാ. അലക്സ് പി. ഉമ്മന്‍, ജോണ്‍ ബോസ്, ഡയാന ജേക്കബ്, എസ്. സരിന്, ഫസീല ജലാല്‍, സി. രാജേഷ്, അനില്‍ ഇന്ദീവരം എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: