രാഹുലിനെ പ്രശംസിച്ച് ശിവസേന

Tuesday 19 December 2017 2:30 am IST

മുംബൈ: ഫലം എന്താകുമെന്ന് നോക്കാതെ തെരഞ്ഞെടുപ്പ് യുദ്ധത്തില്‍ പങ്കെടുത്ത രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ശിവസേന. കോണ്‍ഗ്രസ് പതനത്തിലേക്ക്

നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുല്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. അതുകൊണ്ടു തന്നെ രാഹുല്‍ഗാന്ധിയെ ആശംസിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും ശിവസേന പറഞ്ഞു. മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലൂടെയാണ് ശിവസേന പ്രസ്താവന നടത്തിയത്.

കോണ്‍ഗ്രസ് മേധാവി എന്ന നിലയില്‍ പാര്‍ട്ടിയെ വളര്‍ത്തണോ അതോ താഴ്ച്ചയിലേക്ക്് എത്തിക്കണോയെന്ന് രാഹുല്‍ തീരുമാനിക്കട്ടെ. പാര്‍ട്ടി പതനത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുകയും ബിജെപി പോലൊരു പാര്‍ട്ടിക്കെതിരെ തോല്‍ക്കുമെന്ന ഭയമില്ലാതെ മത്സരിക്കാനും തീരുമാനിച്ചു. ഈ ആത്മവിശ്വാസം രാഹുലിന് ഇനിയും ഉണ്ടാകണമെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.

അതിനിടെ, 60 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ മാറ്റം ഒന്നും വന്നിട്ടില്ലെന്നും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മാത്രമണ് രാജ്യത്ത് വളര്‍ച്ച ഉണ്ടായിരിക്കുന്നതെന്നുമാത്രമാണ് ചിലര്‍ വിശ്വസിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.