മേവാനിക്കും അല്‍പേഷിനും ജയം

Tuesday 19 December 2017 2:30 am IST

ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്ക് ജയം. വേദ്ഗാം മണ്ഡലത്തില്‍ ബിജെപിയുടെ ചക്രവര്‍ത്തി വിജയകുമാര്‍ ഹര്‍ഖാഭായിയെ 19,696 വോട്ടുകള്‍ക്ക് മേവാനി പരാജയപ്പെടുത്തി. മേവാനി 95,497 വോട്ടുകള്‍ നേടിയപ്പോള്‍ ചക്രവര്‍ത്തിക്ക് 75,801 വോട്ടുകള്‍ കിട്ടി.

കോണ്‍ഗ്രസിന്റെ അല്‍പേഷ് താക്കൂര്‍ പതിനാറായിരത്തില്‍പ്പരം വോട്ടുകള്‍ക്ക് രധന്‍പുരില്‍ ജയിച്ചു. ബിജെപിയിലെ ലവിങ്ജി താക്കൂറിനെയാണ് അല്‍പേഷ് പരാജയപ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.