സിപിഎമ്മിന് കിട്ടിയത് 6,334 വോട്ട്!

Tuesday 19 December 2017 2:30 am IST

ന്യൂദല്‍ഹി: ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച സിപിഎമ്മിന് ഗുജറാത്തില്‍ പൂജ്യം സീറ്റ്. അഞ്ച് സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 6,334 വോട്ട്. ഇതില്‍ മൂന്ന് മണ്ഡലത്തില്‍ മാത്രമാണ് ആയിരത്തിലേറെ വോട്ടുകള്‍ നേടാനായത്്.

1,953 ആണ് ഉയര്‍ന്ന വോട്ട്. ഇത്രയും മണ്ഡലത്തില്‍ നോട്ടയ്ക്ക് 13,270 വോട്ടുകള്‍ ലഭിച്ചു. ലിംബായത്ത് (591), ഉംബര്‍ഗാവ് (1348), ഹിമ്മത്ത് നഗര്‍ (690), ധന്‍ധൂക (1,953), ബിലോഡ (1,752) എന്നിവിടങ്ങളിലാണ് സിപിഎം മത്സരിച്ചത്. ലിംബായത്ത്, ഉംബര്‍ഗാവ് സീറ്റുകള്‍ ബിജെപിയും മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസ്സും വിജയിച്ചു.

2012ല്‍ പന്ത്രണ്ട് സീറ്റില്‍ സിപിഎം മത്സരിച്ചിരുന്നു. അന്ന് 32000 വോട്ട് ലഭിച്ചതായി കേന്ദ്രകമ്മറ്റി അംഗം അരുണ്‍ മേത്ത അവകാശപ്പെട്ടിരുന്നു. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ഏറ്റവും സ്വാധീനമുള്ള മണ്ഡലങ്ങളില്‍ മാത്രമാണ് ഇത്തവണ മത്സരിക്കുന്നതെന്നും മറ്റിടങ്ങളില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് വോട്ടു നല്‍കുമെന്നും അരുണ്‍ മേത്ത ‘ജന്മഭൂമി’യോട് പ്രതികരിച്ചിരുന്നു. സിപിഐ, സിപിഐ (എംഎല്‍), എസ്യുസിഐ, എസ്യുസിഐ സോഷ്യലിസ്റ്റ് തുടങ്ങിയ ഇടത് പാര്‍ട്ടികള്‍ ഒന്‍പത് സീറ്റിലും മത്സരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.