വ്യത്യസ്ത വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്ക്

Monday 18 December 2017 9:34 pm IST

 

അടിമാലി: അടിമാലി മേഖലയില്‍ രണ്ട് വാഹനാപകടങ്ങളിലായി 12 പേര്‍ക്ക് പരിക്ക്. ബൈസണ്‍വാലിയില്‍ ജീപ്പ് മറിഞ്ഞ് 12 തോട്ടം തൊഴിലാളികള്‍ക്കും അടിമാലി ആയിരമേക്കറില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിക്കേറ്റത്.
ദേവികുളം ന്യൂ കോളനി സ്വദേശികളായ വിനോദിനി(27), ശ്രീജ (30), ബൈസണ്‍വാലി ചേറ്റുകാലായില്‍ സണ്ണി(50), ടീകമ്പനി സ്വദേശിനികളായ പ്രമീള(28), കുറുമന്‍(40), അമരാവധി(60), രുഗ്മിണി(46), ഉഷ(40), പെരിയമ്മാള്‍(49), മാരി(33) എന്നിവര്‍ക്കും പണിക്കന്‍കുടി പീഡിയക്കല്‍ അഭിജിത്ത്(18), കൊമ്പൊടിഞ്ഞാല്‍ കാരികുടിയില്‍ അനൂപ്(18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ബൈസണ്‍വാലിയില്‍ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. തൊഴിലാളികളുമായി പോകുന്ന ജീപ്പ് ഇറക്കം ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എല്ലാവരെയും അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.