കലണ്ടര്‍ പ്രസിദ്ധീകരിച്ചു

Tuesday 19 December 2017 2:17 am IST

കൊച്ചി: കൊച്ചിന്‍ ഷിപ്യാര്‍ഡ് സി.എം.ഡി മധു എസ് നായര്‍ 2018 കലണ്ടര്‍ പ്രകശാനം ചെയ്തു. കൊച്ചിന്‍ ഷിപ്യാര്‍ഡിനുവേണ്ടി അഞ്ജന്‍ സതീഷാണ് കലണ്ടര്‍ രൂപകല്പന ചെയ്തത്. ആദര്‍ഷ് ചാരിറ്റബിള്‍ ട്രസ്റ്റിലെ അധ്യാപകനായ അഞ്ജന്‍ സതീഷ് ട്രസ്റ്റിലെ മുന്‍ വിദ്യാര്‍ത്ഥിയുമായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ബ്രാന്‍ഡ് ഐക്കണായ അഞ്ജന് 2015ല്‍ ഭിന്ന ശേഷിയുള്ള യുവാക്കള്‍ക്കിടയിലെ മികച്ച ക്രിയാത്മക പ്രതിഭയ്ക്കുള്ള കേന്ദ്ര പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.