കണക്ക് പെരുപ്പിച്ച് സഹായം പറ്റേണ്ട സ്ഥിതിയില്ല: ലത്തീന്‍ കത്തോലിക്ക സഭ

Tuesday 19 December 2017 2:30 am IST

തിരുവനന്തപുരം: കാണാതായവരുടെ എണ്ണം പെരുപ്പിച്ചു കാട്ടി ധനസഹായം വാങ്ങാനുള്ള ശ്രമം നടക്കുന്നുവെന്ന ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയുടെ പ്രസ്താവന ദുഃഖകരമെന്ന് ലത്തീന്‍ കത്തോലിക്കാ അതിരൂപതബിഷപ്പ് ഡോ. സൂസപാക്യം. കണക്ക് പെരുപ്പിച്ചുകാട്ടി ധനസഹായം പറ്റേണ്ട സ്ഥിതി സഭയ്ക്കില്ലെന്നും അദ്ദേഹേം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി പൂന്തുറ സന്ദര്‍ശിക്കുന്നതിലും അവശരുടെ കാര്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറായതിലും സന്തോഷമുണ്ടെന്ന് സൂസപാക്യം പറഞ്ഞു. തീരദേശ മേഖലയുടെ വികസനത്തിനായി 3000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കും.

നാവികസേനയിലും കോസ്റ്റ് ഗാര്‍ഡിലും മറൈന്‍ പോലീസിലും മത്സ്യത്തൊഴിലാളികള്‍ക്ക് 25% സംവരണം ആവശ്യപ്പെടും. ദൂരപരിധി 36 നോട്ടിക്കല്‍ മൈലാക്കണം, ഫിഷറീസ് മന്ത്രാലയവും മറൈന്‍കോളേജും സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് സൂസപാക്യം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.