28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Tuesday 19 December 2017 12:00 am IST

കോട്ടയം: കുടുംബശ്രീയുടെ ഭാഗമായി ആരംഭിച്ച സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കില്‍ ഇതുവരെ 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഗാര്‍ഹിക പീഡനം- 11, ദാമ്പത്യ പ്രശ്‌നം-5, സാമ്പത്തിക പ്രശ്‌നം-3, മാനസിക പീഡനം -2, പഠന പ്രശ്‌നങ്ങള്‍ -2, പുനരധിവാസ പ്രശ്‌നങ്ങള്‍ -2, സൈബര്‍ കേസുകള്‍-1 എന്നിങ്ങനെയാണ് ഒരു മാസത്തെ പ്രവര്‍ത്തനത്തില്‍ സ്‌നേഹിതയില്‍ എത്തിയ പരാതികള്‍. മാനസികവും ശാരീരികവുമായ അതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം നല്‍കുന്നതിന് സ്ത്രീകളാല്‍ നിയന്ത്രിക്കപ്പെടുന്ന സംവിധാനമാണ് സ്‌നേഹിത. ഒരു മുഴുവന്‍ സമയം വനിത അഭിഭാഷകയുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു വരുന്നു. കൗണ്‍സിലര്‍, സര്‍വ്വീസ് പ്രൊവൈഡര്‍, സെക്യൂരിറ്റി, കെയര്‍ടേക്കര്‍ എന്നിവരുടെ സേവനം സ്‌നേഹിതയില്‍ ലഭ്യമാണ്. പരിശീലന കളരികളും ബോധവത്ക്കരണ ക്ലാസുകളും കൗണ്‍സിലിംഗും 24 മണിക്കൂര്‍ ടെലി കൗണ്‍സിലിംഗ് സംവിധാനവും ഇവിടെ ലഭ്യമാണ്. ഏറ്റുമാനൂര്‍ സിയോണ്‍ കവലയ്ക്കു സമീപം കുറ്റിക്കാട്ടില്‍ ബില്‍ഡിംഗിലാണ് സ്‌നേഹിത പ്രവര്‍ത്തിക്കുന്നത്. ടോള്‍ ഫ്രീ നമ്പര്‍- 18004252049, ഫോണ്‍: 0481 2538555.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.