ശിവഗിരി : മുന്നൂറിലധികം പദയാത്രകള്‍ എത്തിച്ചേരും

Tuesday 19 December 2017 2:30 am IST

തിരുവനന്തപുരം: 85ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ സംസ്ഥാനത്തിന്റെ അകത്തുനിന്നും പുറത്തുനിന്നുമായി 300 ലധികം പദയാത്രകള്‍ ശിവഗിരിയില്‍ എത്തിച്ചേരും.

പദയാത്രികര്‍ക്ക് ഭക്തിനിര്‍ഭരമായി വരവേല്‍പ്പ് നല്‍കുന്ന കേന്ദ്രങ്ങളില്‍ തീര്‍ത്ഥാടന ലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, ശാസ്ത്രസാങ്കേതികം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കുവൈത്ത്്, ബഹ്‌റിന്‍, അമേരിക്ക, ജര്‍മ്മനി, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിച്ചേരുമെന്ന് തീര്‍ത്ഥാടനകമ്മറ്റി സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.