ന്യൂദല്‍ഹി: രാവിലെ എട്ടരയ്ക്ക് ആദ്യ ട്രെന്‍ഡുകള്‍ വന്നു തുടങ്ങിയതോടെ ടിവികള്‍ക്കും കമ്പ്യൂട്ടറുകള്‍ക്കും മുന്നില്‍ കണ്ണും കാതും കൂര്പ്പിച്ചിരുന്നവര്ക്ക് സംശയമായി. കാര്യങ്ങള്‍ കൈവിട്ടുപോയോയെന്നായിരുന്നു ബിജെപിയെ തുണയ്ക്കുന്നവരുടെ സംശയം. തങ്ങള്‍ വലിയ ജയത്തിലേക്ക് നീങ്ങുകയാണോയെന്നായി കോണ്‍ഗ്രസുകാരുടെ ചിന്ത.
ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലായിരുന്നു ആദ്യ ട്രെന്‍ഡുകള്‍. മേെമ്പാടിയായി, കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയെന്ന മട്ടിലുള്ള ചാനലുകാരുടെ കമന്റുകള്‍ കൂടിയായതോടെ ചിലരുടെ മുഖങ്ങള്‍ മ്ലാനമായി. ചിലരുടെ സന്തോഷം വര്‍ധിച്ചു. അവര്‍ കൈയടിച്ചു. കോണ്‍ഗ്രസിന് മുന്‍തൂക്കം കിട്ടിയെന്ന മട്ടിലുള്ള വാര്‍ത്തകള്‍ ഓഹരിവിപണിയെ തകിടം മറിച്ചു.
പക്ഷെ ആഹ്ലാദവും ആശങ്കയും അധികം നീണ്ടില്ല. ചിത്രം മാറിത്തുടങ്ങി. ബിജെപിയുടെ ലീഡിങ്ങ് നില വര്‍ധിച്ചു. കോണ്‍ഗ്രസ് പിന്നിലേക്കായി.അതോടെ കണ്ടിരുന്നവര്‍ ചാനലുകള്‍ മാറ്റി മാറ്റി നോക്കി ട്രെന്‍ഡ് ഉറപ്പിച്ചു. ഒന്പതരയായതോടെ ബിജെപിയുടെ ലീഡിങ്ങ് നില 90 കടന്നു. വലിഞ്ഞുമുറുകി നിന്ന മുഖങ്ങളില്‍ ആശ്വാസത്തിന്റെ വേലിയേറ്റം. പത്തു കഴിഞ്ഞതോടെ ബിജെപി ജയം ഉറപ്പിച്ചു. അതോടെ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്നും അധികാരം നിലനിര്‍ത്തുമെന്നും ഉറപ്പായി.
22 കൊല്ലമായില്ലേ ഭരിക്കുന്നു? രണ്ടു സീറ്റു കുറഞ്ഞാലും കുഴപ്പമില്ല. ഇത്രയും കൊല്ലം അധികാരത്തില്‍ തുടര്‍ന്നില്ലേ? അത് അത്ര എളുപ്പമല്ല. അക്ഷമയോടെ നിന്നിരുന്ന ഒരാളുടെ കമന്റ്. ഒന്നോ രണ്ടോ ഒഴികെ മിക്ക അഭിപ്രായസര്‍വ്വേകളും ഏറെക്കുറെ ശരിയായി. ഒരു ചാലല്‍ 99 സീറ്റാണ് ബിജെപിക്ക് പറഞ്ഞിരുന്നത്. രണ്ടു ചാനലുകള്‍ 105 സീറ്റുകള്‍. രണ്ടെണ്ണം അല്‍പ്പം കൂടി കൂടുതല്‍. ചെറിയ വ്യത്യാസമേ അവ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: