ഹിമാചല്‍: ബിജെപിക്കു വന്‍ വിജയം

Tuesday 19 December 2017 2:53 am IST

ന്യൂദല്‍ഹി: ഹിമാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ 68 സീറ്റില്‍ 44 എണ്ണം നേടി ബിജെപിക്ക് വിജയിക്കാനായെങ്കിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേം കുമാര്‍ ധൂമല്‍ പരാജയപ്പെട്ടു. സുജന്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ധൂമല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രജീന്ദര്‍ റാണയോടാണ് തോറ്റത്. റാണയ്ക്ക് 21,000 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 18,000 വോട്ടുകളാണ് ധൂമലിന് നേടാനായത്. ജയവും തോല്‍വിയും രാഷ്ട്രീയ ജീവിതത്തിന്റെ ഭാഗമാണെന്നാണ് ധൂമല്‍ ഇതിനോട് പ്രതികരിച്ചത്.

ബിജെപിയുടെ കിഷന്‍ ചന്ദ് (ധര്‍മശാല) 2997 വോട്ടിന് കോണ്‍ഗ്രസിന്റെ സുധീര്‍ശര്‍മ്മയെ പരാജയപ്പെടുത്തി. ജുബ്ബല്‍ കോട്ഖയില്‍ നരിന്ദര്‍ ബ്രഗ്്ത 1062 വോട്ടിന് രോഹിത് ഠാക്കൂറിനേയും (കോണ്‍ഗ്രസ്), ചുര മണ്ഡലത്തില്‍ ഹന്‍സ് രാജ് 4944 വോട്ടിന് സുരീന്ദര്‍ ഭര്‍ദ്വാജ്, നഗ്രോട്ടയില്‍ അരുണ്‍ കുമാര്‍ (ജിഎസ് ബാലി- കോണ്‍ഗ്രസ്) എന്നിവരേയും തോത്പ്പിച്ചു.

രവീന്ദര്‍ സിങ്(ദേര), ഇന്ദു ബാല (പലംപൂര്‍), മഹേഷ്വര്‍ സിങ് (കുല്ലു), സത്പാല്‍ സിങ് സട്ടി (ഉന) എന്നിവരാണ് ബിജെപിയില്‍ തോറ്റ പ്രമുഖര്‍.
മുഖ്യമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ വീര്‍ഭദ്ര സിങ് ജയിച്ചു. ആര്‍കി മണ്ഡലത്തില്‍ 34,499 വോട്ടിന് ബിജെപി സ്ഥാനാര്‍ത്ഥി രതന്‍പാലിനെയാണ് വീര്‍ഭദ്ര പരാജയപ്പെടുത്തിയത്. വീര്‍ഭദ്രാ സിങ്ങിന്റെ മകന്‍ വിക്രമാദിത്യ സിങ്ങിനും ജയം. ബിജെപിയുടെ ഡോ. പ്രമോദ് ശര്‍മ്മയെ 4880 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിക്രമാദിത്യ പരാജയപ്പെടുത്തിയത്.

ബിജെപിയുടെ പ്രധാന വിജയങ്ങള്‍: കിഷന്‍ കപൂര്‍- ഭര്‍മോര്‍ (2997), പവന്‍ നാരായണ്‍- ചംപ (1879), ബല്‍പീര്‍ സിങ് വെര്‍മ- ഛോപാല്‍ (4587), രാജേഷ് താക്കുര്‍- ഗാഗ്രെറ്റ് (9320), രാജിവ് സെയ്‌സാല്‍ – കസൗലി (442), ഇന്ദര്‍ സിങ് – ബല (12811), മഹേന്ദര്‍ സിങ് – ധരംപൂര്‍ (3240), സുരീന്ദര്‍ ഷൗരി – ബഞ്ജാര്‍ (3240), രാകേഷ് കുമാര്‍ – സുരേന്ദ്ര നഗര്‍ (9263), ഇന്ദര്‍ സിങ്- സര്‍കഘട്ട് (4037), ഗോവിന്ദ് സിങ് ഥാകുര്‍- മണാലി (3005) എന്നിവരാണ് വിജയിച്ച മറ്റ് ബിജെപി സ്ഥാനാര്‍ത്ഥികള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.