തിരുവനന്തപുരം: നികുതിവെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തില്‍ നടന് ഫഹദ് ഫാസിലിനെയും നടി അമലാപോളിനെയും ക്രൈം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്കി.
രാവിലെ 11 മണിക്കും , ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും ഹാജരാകാന്‍ നല്‍കിയിരിക്കുന്ന സമയം. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത് .
മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: