സഖാവ് കിം സിന്ദബാദ്!

Tuesday 19 December 2017 3:47 am IST

എന്നായാലും ഉള്ളിലുള്ളതു പുറത്തുവരും എന്നു പറയാറുണ്ട്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം അത് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. ലോകം വെറുക്കുന്ന യുദ്ധക്കൊതിയനായ ഏകാധിപതി കിം ജോങ് ഉന്‍ സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററുകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു! ലെനിന്‍, സ്റ്റാലിന്‍, ചെഗുവേര എന്നിവരുടെ കൂടെ കിം ജോങ് ഉനും. സ്റ്റാലിനെ കൂട്ടാമെങ്കില്‍ എന്തുകൊണ്ട് കിമ്മിനെ ആകാന്‍പാടില്ല. അമേരിക്കയുടെ എതിരാളി ഏതുകാട്ടുമാക്കാനായാലും ഭീകരനായാലും നമ്മുടെ സഖാവാണ് സിപിഎമ്മിന്.

ഉത്തര കൊറിയന്‍ പ്രസിഡന്റായ കിം ജോങ് ഉന്‍ ഇന്നു ലോകത്തിലെ തന്നെ വന്‍ ഏകാധിപതിയാണ്. രാജ്യം പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുകയാണെങ്കിലും ലോകത്തെ നശിപ്പിക്കാന്‍പോന്ന ആണവ മിസൈലുകള്‍ കളിപ്പാട്ടം പോലെ ഉണ്ടാക്കുകയാണ് കക്ഷിയുടെ പ്രധാനഹോബി. സ്ത്രീകളെ ബലാല്‍സംഗം ചെയ്യുക പ്രധാന ആഹ്‌ളാദവും. കിം കണ്ണുവെക്കുന്ന പെണ്ണ് കീഴടങ്ങിയില്ലെങ്കില്‍ പിന്നെ നഷ്ടപ്പെടുന്നതു ജീവന്‍ തന്നെയാകും. പട്ടാളത്തിലെ വനിതകളെയും വെറുതെ വിടുന്നില്ല. സ്വന്തം കുടുംബാംഗങ്ങളെപ്പോലും കൊലചെയ്ത കിമ്മിന് ഇതൊക്കെ വെറും തമാശമാത്രം. അങ്ങനെയൊരു ആളെ അല്ലാതെ മറ്റാരെ സിപിഎം നെഞ്ചിലേറ്റാന്‍.

ഉത്തരകൊറിയ കമ്മ്യൂണിസ്റ്റു രാജ്യമാണ്. എന്തുജാതി കമ്മ്യൂണിസമാണ് അവിടെയെന്ന് ഊഹിക്കാവുന്നതേയുള്ളൂ. പുതിയകാലത്തെ മറ്റൊരു ഹിറ്റ്‌ലറാണ് കിം. പഴയ ഹിറ്റ്‌ലര്‍ കമ്മ്യൂണിസ്റ്റു വിരോധിയാണെങ്കില്‍ ഈ ഹിറ്റ്‌ലര്‍ കൊടും കമ്മ്യൂണിസ്റ്റ്! ആഹ്‌ളാദത്തിനു ഇനിയെന്തുവേണം. പണ്ട് പുണ്യാളന്മാരുടെ പേരുപോലെ ചില സഖാക്കള്‍ മക്കള്‍ക്ക് ലെനിനെന്നും സ്റ്റാലിനെന്നും പേരിട്ടിരുന്നു. ഇപ്പോഴാണ് അതിലെ അബദ്ധം അവര്‍മനസിലാക്കിയത്, ഇവര്‍ കമ്മ്യൂണിസ്റ്റു ചെകുത്താന്‍മാരായിരുന്നുവെന്ന്.പക്ഷേ ന്യൂജന്‍ സഖാക്കള്‍ക്ക് മരണമാസ് എന്ന നിലയില്‍ കിം ആരാധ്യനായിരിക്കാം. അതിന്റെ പേരില്‍ മക്കള്‍ക്കുപേരിട്ടെന്നുംവരാം.എന്തായാലും കിമ്മിന്റെപേരില്‍ ഉശിരന്‍ മുദ്രാവാക്യങ്ങളും കവിതകളും നാടകങ്ങളും ടെലിഫിലിമുകളും പ്രതീക്ഷിക്കാം.സഖാവ് കിം സിന്ദാബാദ് എന്നു വിളിച്ചുതുടങ്ങും.

അതെ, കാലത്തിനൊത്തു സിപിഎം മാറുകയാണ്. സിപിഎമ്മിനു മാത്രമേ ഇങ്ങനെ മാറാനാകൂ…

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.