ഫണ്ട് കേന്ദ്രത്തിന്റേത്; അഭിവാദ്യം മുഖ്യമന്ത്രിക്ക്

Tuesday 19 December 2017 10:55 am IST


കരുനാഗപ്പള്ളി: കേന്ദ്രഫണ്ട് പേരുമാറ്റി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് തട്ടിപ്പ് റോഡിന്റെ പേരിലും. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ റോഡുകള്‍ക്കായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്ക്കരി അനുവദിച്ച 24.99 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി സിപിഎം ഉയര്‍ത്തിക്കാണിക്കുന്നത്.
ഈ പട്ടികയില്‍ ഉള്‍പ്പെട്ട പുതിയിടം-ഗോവിന്ദമുട്ടം-ആലുംപീടിക 12 കിലോമീറ്റര്‍ റോഡിന് 11.44 കോടി രുപ അനുവദിച്ചു. ഇതിന് മുഖ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി, എംഎല്‍എ യു.പ്രതിഭാഹരി എന്നിവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് സിപിഎം ദേവികുളങ്ങര ലോക്കല്‍ കമ്മിറ്റിയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഇറക്കിയത്.
കെ.സി. വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടതിന്‍ പ്രകാരം തുക അനുവദിച്ചതായി കേന്ദ്രമന്ത്രി നല്‍കിയ കത്ത് പുറത്തായതോടെ സിപിഎമ്മുകാര്‍ ഇളിഭ്യരായിരിക്കുകയാണ്.
കേരളത്തിലെ വൈദ്യുത പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 400 കോടിയുടെ പദ്ധതി, ഭാരതത്തിലെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭവനം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയവ പേരുമാറ്റി നേട്ടം കൊയ്യാന്‍ സിപിഎം ശ്രമിച്ചു വരികയാണ്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ സ്വന്തമാക്കി നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ തനിനിറം വെളിച്ചത്തു കൊണ്ടുവരാനുള്ള നീക്കത്തിലാണ് ബിജെപി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.