പ്രധാനമന്ത്രി ലക്ഷദ്വീപില്‍
Tuesday 19 December 2017 5:43 am IST
കൊച്ചി: ഓഖി ദുരന്തബാധിതരെ സന്ദർശിക്കുന്നതിനും സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിലെത്തി. ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ അബ്ദുൽ ഖാദർ ഹാജി, മുൻ സംസ്ഥാന അധ്യക്ഷൻ മുത്തുക്കോയ, മറ്റ് ബിജെപി നേതാക്കളും ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
ദുരന്തത്തെ സംബന്ധിച്ച സ്ഥിതിഗതികൾ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തി. തിങ്കളാഴ്ച രാത്രി മംഗലാപുരത്ത് വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്, നളിന്‍ കട്ടീല്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മത്സ്യത്തൊഴിലാളികള്‍, കര്‍ഷക പ്രതിനിധി സംഘങ്ങള്‍ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും ഉന്നയിക്കും. 6.15ന് ദല്‍ഹിക്കു മടങ്ങും.