കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം കൈപ്പറ്റാന്‍ പ്രതികള്‍ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാകും. നടന് ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് കേസില്‍ ഉള്ളത്. കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് അയയ്ക്കും.
12 പ്രതികളില്‍ രണ്ട് പേര് മാപ്പു സാക്ഷികളാണ്. ബാക്കിയുള്ള 10 പ്രതികളാണ് കുറ്റപത്രം കൈപ്പറ്റാന്‍ എത്തുന്നത്. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനാലാണ്, കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നത്. ദിലീപ് എട്ടാം പ്രതിയാണ്. 1500ല്‍ അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളെയും 450ല്‍ അധികം തെളിവുകളും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ദിലീപാണെന്നും നടിയോട് ദിലീപിന് വൈരാഗ്യമുണ്ടായിരുന്നെന്നും കുറ്റപത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: