ദിവ്യജ്യോതി പ്രയാണം ഇന്ന് ശിവഗിരിയില്‍ സമാപിക്കും

Wednesday 20 December 2017 12:19 pm IST

വര്‍ക്കല: ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷത്തോടനുബന്ധിച്ച് എസ്എന്‍ഡിപി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി നയിക്കുന്ന ദിവ്യജ്യോതി പ്രയാണം ഇന്ന് ശിവഗിരിയില്‍ സമാപിക്കും. 12 ന് ശിവഗിരിയില്‍ നിന്ന് തുടങ്ങിയ പ്രയാണം കേരളത്തിലെ വിവിധ ജില്ലകളില്‍ ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങിയാണ് തിരിച്ചെത്തുന്നത്. സമാപനസമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും. ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അധ്യക്ഷത വഹിക്കും.
പത്തനംതിട്ടയില്‍ നിന്ന് ഇന്നലെ രാത്രി ചെമ്പഴന്തി ഗുരുകുലത്തിലെത്തിയ പ്രയാണത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. സ്വാഗതസംഘം ചെയര്‍മാന്‍ സി. വിഷ്ണുഭക്തന്‍, ജനറല്‍ കണ്‍വീനര്‍ ഗോകുല്‍ദാസ്, വര്‍ക്കിംഗ് കണ്‍വീനര്‍ ചൂഴാല്‍ നിര്‍മലന്‍, മുഖ്യരക്ഷാധികാരി അമ്പലത്തറ എം.കെ. രാജന്‍, രക്ഷാധികാരി ഡി. പ്രേംരാജ്, കണ്‍വീനര്‍ അജി എസ്.ആര്‍. എം., ട്രഷറര്‍ സുപ്രിയ സുരേന്ദ്രന്‍, ഗുരുകുലം യൂണിയന്‍ സെക്രട്ടറി ഇടവക്കോട് രാജേഷ്, മഞ്ഞമല സുബാഷ്, ചെമ്പഴന്തി ജി.ശശി, വി.മധുസൂദനന്‍, പ്രദീപ്ദിവാകരന്‍, അജിത്ത് ചെമ്പഴന്തി, ജയമോഹന്‍ലാല്‍, സുരേഷ്ബാബു, കരിയില്‍ ശിവപ്രസാദ്, ശ്രീകാര്യം വിക്രമന്‍, കുമാര്‍ ചാന്നാങ്കര, ഷിനു മലമേല്‍പറമ്പ്, വനിതാവേദി പ്രവര്‍ത്തകരായ വി.പദ്മിനി, ശുഭ.എസ്.എസ്. തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്നിവര്‍ പങ്കെടുത്തു. ദിവ്യജ്യോതി പ്രയാണം ഇന്ന് രാവിലെ 10ന് ശിവഗിരിയിലേക്ക് പുറപ്പെടും.
ചെമ്പഴന്തിയില്‍ നിന്ന് മൂവായിരത്തോളം യൂത്ത് മൂവ്‌മെന്റ് വോളന്റിയര്‍മാരുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ നീങ്ങുന്ന രഥയാത്ര 10.30 ന് കോലത്തുകര ക്ഷേത്രത്തിലും ഉച്ചയ്ക്ക് 12.30ന് കല്ലമ്പലത്തും എത്തിച്ചേരും. ശിവഗിരി മഠത്തിലെ സന്ന്യാസി ശ്രേഷ്ഠരുടെയും എസ്എന്‍ഡിപി യോഗത്തിന്റെയും സ്വാഗതസംഘത്തിന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച് ശിവഗിരിയിലേക്ക് ആനയിക്കും. വീഥിക്കിരുവശവും വീടുകളിലും സ്ഥാപനങ്ങളിലും നിറപറയും നിലവിളക്കുമൊരുക്കി സ്വീകരിക്കും. ഉച്ചയ്ക്ക് 1.30ന് ദിവ്യജ്യോതി എത്തിച്ചേരുന്നതോടെ സന്ന്യാസിശ്രേഷ്ഠരുടെ നേതൃത്വത്തില്‍ മഹാസമാധിയില്‍ പ്രത്യേക പൂജ നടക്കും. തുടര്‍ന്ന് ദിവ്യജ്യോതിയെ മഹാസമാധിയിലെ കെടാവിളക്കിലെ ജ്യോതിയില്‍ ലയിപ്പിക്കും.
വൈകിട്ട് 3ന് നടക്കുന്ന സമാപനസമ്മേളനത്തില്‍ 14 യൂണിയനുകളില്‍ നിന്നായി 35,000 പേര്‍ പങ്കെടുക്കും. ദിവ്യജ്യോതി പ്രയാണത്തിന്റെ ക്യാപ്റ്റന്‍ തുഷാര്‍ വെളളാപ്പളളി, ധര്‍മസംഘം ട്രസ്റ്റ് ജനറല്‍സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, സ്വാഗതസംഘം ചെയര്‍മാന്‍ സി. വിഷ്ണുഭക്തന്‍, ജനറല്‍ കണ്‍വീനര്‍ എസ്. ഗോകുല്‍ദാസ്, വര്‍ക്കിംഗ് കണ്‍വീനര്‍ ചൂഴാല്‍ നിര്‍മലന്‍, ട്രഷറര്‍ സുപ്രിയ സുരേന്ദ്രന്‍, കണ്‍വീനര്‍ അജി എസ്.ആര്‍. എം, വനിതാസംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി സംഗീത വിശ്വനാഥന്‍, യോഗം കൗണ്‍സിലര്‍ സന്ദീപ് പച്ചയില്‍, അനില്‍ തറനിലം, ഡോ രതീഷ് ചെങ്ങന്നൂര്‍, അഡ്വ സിനില്‍ മുണ്ടപ്പിളളി എന്നിവര്‍ സംസാരിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.