ഭിന്നശേഷിക്കാര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് വിരമിച്ച പോലീസുകാര്‍

Wednesday 20 December 2017 12:17 pm IST

കാട്ടാക്കട: ഭിന്നശേഷിക്കാര്‍ക്കൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് വിരമിച്ച പോലീസുകാരുടെ കൂട്ടായ്മ. കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാട്ടാക്കട താലൂക്ക് കമ്മറ്റിയാണ് ക്രിസ്തുമസ് കിള്ളി പ്രൊവിഡന്‍സ് ഹോമിലെ അന്തേവാസികള്‍ക്കൊപ്പം ആഘോഷിച്ചത്.
കേക്ക് മുറിച്ച്, ഒരുമിച്ച് സദ്യ കഴിച്ച് മനസിന്റെ താളം തെറ്റിയവരുമായി ഒരുദിനം ചെലവഴിച്ച ശേഷമാണ് പഴയ കാക്കികുപ്പായക്കാര്‍ മടങ്ങിയത്. പോലീസില്‍ നിന്ന് വിരമിച്ചശേഷം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ചെയ്യണമെന്ന ആഗ്രഹമാണ് കെഎസ്പിപിഡബ്ല്യുഎ അംഗങ്ങളെ അശരണര്‍ക്കിടയില്‍ എത്തിച്ചത്. ഹോമിലെ അന്തേവാസികള്‍ക്ക് പോലീസ് പെന്‍ഷനേഴ്സ് കൂട്ടായ്മ സൗജന്യ വസ്ത്രദാനവും നടത്തി. ആഘോഷങ്ങള്‍ പങ്കജകസ്തൂരി എംഡി ഡോ ഹരീന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി മണികണ്ഠന്‍നായര്‍, ജില്ലാ പ്രസിഡന്റ് വിന്‍സണ്‍ കെ. ജോസഫ്, സെക്രട്ടറി വേണുഗോപാല കുറുപ്പ്, ട്രഷറര്‍ എം. കൃഷ്ണന്‍നായര്‍, താലൂക്ക് പ്രസിഡന്റ് മോഹന്‍ദാസ്, സെക്രട്ടറി ശശിധരന്‍നായര്‍, വിന്‍സന്റ്, വാര്‍ഡ് മെമ്പര്‍ താര എന്നിവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.