ഭക്തര്‍ പുഷ്പ രഥമൊരുക്കി: കവിയൂരില്‍ ഹനുമത്ജയന്തി ആഘോഷം പൂര്‍ത്തിയായി

Wednesday 20 December 2017 1:00 am IST

തിരുവല്ല: കവിയൂര്‍ മഹാദേവക്ഷേത്രത്തില്‍ ഹനുമദ് ജയന്തി ഉത്സവം പൂര്‍ത്തിയായി.ഹനുമദ് ജയന്തി ദിനമായ ഇന്നലെ പുലര്‍ച്ചെമുതല്‍ വന്‍തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്.കളാഭാഭിഷേകം, സമൂഹസദ്യ, പഞ്ചവാദ്യക്കച്ചേര പുഷ്പരഥ ഘോഷയാത്ര, രാത്രി എട്ടരയ്ക്ക് ഓര്‍ഗന്‍ കച്ചേരി.എന്നിവ നടന്നു
കവിയൂരില്‍ ശിവക്ഷേത്രമാണെങ്കിലും ഹനുമാന്‍ സ്വാമിക്കും തുല്യപ്രാധാന്യമാണ്.ശ്രീരാമനാണ് ശിവപ്രതിഷ്ഠ നടത്തിയതെന്നാണ് ഭക്തവിശ്വാസം. രാവണ വധം കഴിഞ്ഞ് വരും വഴി കവിയൂടെത്തിയപ്പോള്‍ പുഷ്പകവിമാനം ഇറക്കി.
ഇവിടെയൊരു ശിവനെ പ്രതിഷ്ഠിക്കുവാന്‍ നിശ്ചയിച്ചു. ഹനുമാനോട് ഒരുവിഗ്രഹം കൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഹനുമാന്‍ അവിടമെല്ലാം തിരക്കിനടന്നെങ്കിലും വിഗ്രഹത്തിന് പാകത്തിനൊരുശിലയും കാണാതെ വിഷമിച്ചു. ഹനുമാന്റെ മനസ്സിലുള്ള ഗര്‍വ് ലേശംപോലും ഇല്ലാതാക്കാനുള്ള ഉദ്ദേശ്യമായിരുന്നുവത്രേ ശ്രീരാമനുണ്ടായിരുന്നത്. ഹനുമാന്‍ വരുന്നതിന് താമസം കാണും മുഹൂര്‍ത്തം തെറ്റിക്കാതെ അവിടെ കണ്ട ചൈതന്യവത്തായ ശിലാഖണ്ഡം എടുത്ത് .പ്രതിഷ്ഠിക്കുകയായിരുന്നു.താമസിയാതെ വിഗ്രഹവുമായി ഹനുമാനെത്തി. പ്രതിഷ്ഠയെല്ലാം കഴിഞ്ഞതറിഞ്ഞ് ഹനുമാന് വിഷമംതോന്നി. ശ്രീരാമന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു.ഭഗവല്‍ ഭക്തിയുണ്ടെങ്കില്‍തനിക്കെല്ലാം സാധിക്കുമെന്ന അഹങ്കാരം അതോടെ ഹനുമാനില്‍നിന്നും ഇല്ലാതായി. അതോടെ നിര്‍മ്മലമനസ്സിന്റെ ഉടമയായി. ശ്രീരാമ പാദങ്ങളില്‍ വീണു നമിച്ചു.
പട്ടാഭിഷേകം കഴിഞ്ഞ് പോകും വഴി കവിയൂരില്‍ തപസ്സുചെയ്യുന്നതിന് ശ്രീരാമന്‍ ഹനുമാന് അനുജ്ഞകൊടുത്തു. അവിടെയുള്ള ഇലഞ്ഞി മരത്തിന്റെ ചുവട്ടില്‍ ഹനുമാന്‍ ഏറെക്കാലം തപസ്സുചെയ്തു വത്രേ. ഹനുമാന്റെ സാന്നിദ്ധ്യത്താലാണ് ഈ ദേശത്തിന് കപിയൂര്‍ എന്നു പേരു വന്നത്. കാലക്രമേണയാണ് കപിയൂര്‍ കവിയൂരായിത്തീര്‍ന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.