പന്നി ഫാമിനെതിരേ പരാതി നല്‍കിയിട്ടും നടപടിയില്ല

Tuesday 19 December 2017 7:31 pm IST

ചെറുപുഴ: ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്ന അനധികൃത പന്നിഫാം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുയരുന്നു. പന്നിഫാം പരിസരവാസികള്‍ക്ക് അസൗകര്യമുണ്ടാക്കുന്നതായി ചുണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിയ്ക്കു പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാണ് സമീപവാസിയായ പി.വി.ടോമിയുടെ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ലൈസന്‍സും മറ്റും മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന ഫാം അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശിക്കാമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ടോമി പറഞ്ഞു. ആരോഗ്യ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പന്നിഫാം അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി ഉടമക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ പന്നിഫാം യാതൊരു തടസ്സവുമില്ലാതെ ഇപ്പോഴും പ്രവര്‍ത്തിക്കുകയാണെന്നും മാലിന്യങ്ങള്‍ തൊട്ടടുത്തുള്ള കാര്യങ്കോടു പുഴയില്‍ ഇടുന്നതായും പരാതിയുണ്ട്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.