കാസര്‍േകാട്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി ട്രെയിനിയുടെ ഇരുപത് ഒഴിവുകളിലേക്ക് അപേക്ഷക്ഷണിച്ചു. യോഗ്യത എംഎല്ഐഎസ്സിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും. മാസം 10000 രൂപ സ്റ്റൈഫന്റോടുകൂടി, ഒരു വര്‍ഷ കാലയളവിലേക്ക് നിയമനം. യോഗ്യതയുള്ളവര്‍ യുണിവേഴ്സിറ്റിയുടെ പെരിയ തേജസ്വിനി ഹില്‍സ് ക്യാമ്പസില്‍ 21ന് രാവിലെ 9.30ന് നടക്കുന്ന വാക്ക്ഇന്‍ സ്കില്ടെസ്റ്റിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ 2 പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 10ാം ക്ലാസ് മുതലുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം എത്തിച്ചേരേണം. വിശദവിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് (ംംം.രൗസലൃമഹമ.മര.ശി) സന്ദര്‍ശിക്കുക. ഫോണ്‍: 0467 2232420 (ലൈബ്രറി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: