തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പൂന്തുറയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തി. ഓഖി ദുരിതബാധിതരുടെ പരാതികള്‍ അദ്ദേഹം കേട്ടു. വൈകന്നേരം 4.50 ഓടെ പൂന്തുറ കമ്യൂണിറ്റി ഹാളിലെത്തിയാണ് പ്രധാനമന്ത്രി ദുരന്ത ബാധിതരെ കണ്ടത്.
ഗവര്‍ണര്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ലക്ഷദ്വീപ് സന്ദര്‍ശനത്തിന് ശേഷം തമിഴ്നാട്ടിലെ കന്യാകുമാരിയും സന്ദര്‍ശിച്ച ശേഷമാണ് പ്രധാനമന്ത്രി പൂന്തുറയിലെത്തിയത്.
ദുരിത ബാധിതരോട് സംസാരിച്ച മോദി ഭാരത സര്‍ക്കാര്‍ നിങ്ങളോടൊപ്പമുണ്ടെന്നു പറഞ്ഞു. കടലില്‍ കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്രിസ്മസിന് മുമ്പു തന്നെ എല്ലാവരേയും വീട്ടില്‍ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: