തിരുവനന്തപുരം: ശ്രീ നാരായണ ധര്‍മവേദി സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 85-ാമത് ശിവഗിരി തീര്ഥാടനപദയാത്ര 29ന് രാവിലെ തിരുവനന്തപുരം കൊല്ലം അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ നിന്നാരംഭിച്ച് വൈകിട്ട് 6ന് ശിവഗിരിയില്‍ എത്തിച്ചേരും. ശ്രീനാരായണ ധര്‍മവേദി സംസ്ഥാന ചെയര്മാന് ഗോകുലം ഗോപാലന്, ജനറല്‍സെക്രട്ടറി ഡോ ബിജുരമേശ് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്രയുടെ നടത്തിപ്പിലേക്കായി 101 പേരടങ്ങുന്ന സ്വാഗതസംഘവും രൂപീകരിച്ചു. ഭാരവാഹികളായി കെ.കെ. പുഷ്പാംഗദന് (ചെയര്മാന്), ഡോ കെ. സുശീല, ബി. പുരുഷോത്തമന്, അജയ്കുമാര്‍ മാവേലിക്കര (വൈസ് ചെയര്മാന്മാര്), പ്രോ. ജി. മോഹന്‍ദാസ് (ജനറല്‍ കണ്‍വീനര്‍) കെഎംഎസ് ലാല്‍ (ട്രഷറര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: