വെള്ളറട: ബിജെപി 117-ാം നമ്പര്‍ കോട്ടുകോണം ബൂത്ത് സമ്മേളനം കൊല്ലയില്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് മധുസൂദനന് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അരുവിയോട് സജി, മഞ്ചവിളാകം പ്രദീപ്, കുന്നത്തുകാല്‍ മേഖല പ്രസിഡന്റ് ചെറിയകൊല്ല പ്രദീപ്, ജനറല്‍ സെക്രട്ടറി വര്‍ണ സജി, എസ്സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് മോഹന്റോയ്, പഞ്ചായത്ത് പ്രസിഡന്റ് ജയപ്രസാദ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നാറാണി സുധാകരന്, കൃഷ്ണന്‍കുട്ടി, ബിജു, ശിവശങ്കരന് നായര്‍ എന്നിവര്‍ സംസാരിച്ചു. ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: