നവവധുവിനെ പീഡിപ്പിച്ചതായി പരാതി: ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്‌

Sunday 17 July 2011 10:52 pm IST

കാഞ്ഞങ്ങാട്‌: അധിക സ്ത്രീധനമാവശ്യപ്പെട്ട്‌ നവവധുവിനെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന്‌ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന പരാതിയില്‍ മൂന്ന്‌ പേര്‍ക്കെതിരെ കേസ്‌. നീലേശ്വരം പാലായി മൂന്നാം കുറ്റിയിലെ സുകുമാരണ്റ്റെ മകള്‍ നീനു(2൦)വിണ്റ്റെ പരാതിയില്‍ ഭര്‍ത്താവ്‌ നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല പുറത്തേക്കയ്യിലെ കുഞ്ഞിരാമണ്റ്റെ മകന്‍ രതീഷ്‌ (28) സഹോദരി ലതിക(35) അമ്മ മീനാക്ഷി (5൦) എന്നിവര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌. കേസ്‌ അന്വേഷിക്കാന്‍ നീലേശ്വരം പോലീസിന്‌ ഹൊസ്ദുര്‍ഗ്ഗ്‌ ഒന്നാം ക്ളാസ്സ്‌ കോടതി നിര്‍ദ്ദേശം നല്‍കി.