അമ്പലപ്പുഴ: മാരക രോഗത്തിന്റെ പിടിയില്‍ നിന്നു ജീവിതത്തിലേക്കു തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന ഷെഹന മോള്‍ക്ക് (28)സുമനസുകളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ. പുന്നപ്ര പനച്ചുവട് മഹാത്മകോളനിയില് ഗിരിജന്റെ ഭാര്യ ഷെഹനമോള്ക്കു കഴിഞ്ഞ ജനുവരിയില്‍ തലവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ടിബി മെനഞ്ചൈറ്റിസാണെന്നു സ്ഥിരീകരിച്ചത്. ആറാം ക്ലാസില്‍ പഠിക്കുന്ന ആര്യനന്ദയും രണ്ടാം ക്ലാസില്‍ പഠിക്കുന്ന ആവണിയും അടങ്ങുന്നതാണു ഗിരിജന്റെ കുടുംബം. ഗിരിജന്റെയും ഷെഹന മോളുടെയും പേരില്‍ കാനറ ബാങ്ക് അമ്പലപ്പുഴ ശാഖയില്‍ 3266101000971 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.ഐഎഫ്എസ് കോഡ്: സിഎന്‍ആര്‍ബി 0003266. ഫോണ്‍ : 9249247400.
പ്രതികരിക്കാൻ ഇവിടെ എഴുതുക: