കണ്ണൂര്‍: സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് കണ്ണൂര്‍ ചാലാട് ശ്രീ മൂകാംബിക ബാലികാ സദനത്തില്‍ 24 മുതല്‍ 26 വരെ യുപി, ഹൈസ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിന് വേണ്ടി ഹേമന്തശിശിരം എന്ന പേരില്‍ വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിക്കുന്നു. 24 ന് രാവിലെ 10 മണിക്ക് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ യു.കരുണാകരന് ഉദ്ഘാടനം ചെയ്യും. വിജ്ഞാനവും വിനോദവും കളികളും എല്ലാം ഉള്‍പ്പെടുന്ന ക്യാമ്പില്‍ കലാ-സാഹിത്യ-സാമൂഹ്യരംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കും. ഫോണ്‍: 04972742550, 7510889333, 9497414402.
പ്രതികരിക്കാൻ ഇവിടെ എഴുതുക: