മാക്കൂട്ടം കാക്കത്തോട് തിറയടിയന്തിരം 23, 24 തീയതികളില്‍

Tuesday 19 December 2017 7:33 pm IST

ഇരിട്ടി: മാക്കൂട്ടം കാക്കത്തോട് ഭഗവതി ക്ഷേത്രത്തിലെ തിറയടിയന്തിരം 23, 24 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 23 ന് ഉച്ചക്ക് 2 മണിക്ക് മുത്തപ്പന്റെ മലയിറക്കം നടക്കും. തുടര്‍ന്ന് മുത്തപ്പന്‍ വെള്ളാട്ടം, രാത്രി 7 മണിക്ക് പെരുമ്പുഴ അച്ഛന്‍ തോറ്റം, 8 മണിക്ക് കാക്കത്തൊടമ്മയുടെ തോറ്റം, തുടര്‍ന്ന് പെരുമ്പുഴ അച്ഛന്‍ തെയ്യം, കളികപ്പാട്ട് ചൊവ്വാവിളക്ക് (അപ്പംവാരല്‍) എന്നിവ നടക്കും. 24 ന് പുലര്‍ച്ചെ 2 മണിക്ക് ഗുളികന്‍ തിറ, 3 മണിക്ക് ചെറിയഭാഗവതി തിറ, 5 മണിക്ക് തിരുവപ്പന വെള്ളാട്ടം, രാവിലെ 8 മണിക്ക് കാക്കത്തോടമ്മ ഗുരുതി തര്‍പ്പണം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ എ. കെ.ദാസന്‍, ടി.എന്‍.രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.