വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം

Wednesday 20 December 2017 2:00 am IST

ചെങ്ങന്നൂര്‍: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ചെങ്ങന്നൂരിലെ മോഷണ പരമ്പരയ്ക്ക് അറുതിയില്ല. വീടിന്റെ വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നര പവന്‍ സ്വര്‍ണ്ണം കവര്‍ന്നു. ചെങ്ങന്നൂര്‍ കീഴ്‌ച്ചേരിമേല്‍ പേങ്ങാട്ട് മഠത്തില്‍ മലയില്‍ വീട്ടില്‍ ജയ ജി. നായരുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വളയും കൈ ചെയിനുമടക്കം മൂന്നര പവന്‍ സ്വര്‍ണ്ണമാണ് അപഹരിച്ചത്. ആധാരമടക്കമുള്ള രേഖകളും നഷ്ടപ്പെ ട്ടിട്ടുണ്ട്.
ജയയുടെ കിടപ്പുമുറിയില്‍ അലമാരയില്‍ ബാഗിനുള്ളിലാണ് രണ്ടു പവന്റെ ഒരു വളയും, ഒരു പവന്‍ തൂക്കം വരുന്ന മാലയും രേഖകളും സൂക്ഷിച്ചിരുന്നത്. കിടപ്പുമുറിയുടെ വാതില്‍ തള്ളി തുറന്ന് കയറിയ മോഷ്ടാവ് അലമാരി തുറന്ന് ബാഗ് എടുക്കുന്നതിനിടയില്‍ ജയ ഉണര്‍ന്നെങ്കിലും മോഷ്ടാവ് ഭീഷണിപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപവാസികളായ ബന്ധുക്കളെ വിവരം അറിയിച്ചു. ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.