ആലപ്പുഴ: സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ പ്രധാന്യം വിളിച്ചോതി ‘വിവേകാനന്ദസ്പര്‍ശം’ ജില്ലാതല ആഘോഷം. സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിച്ച വിവേകാനന്ദ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്മാന് തോമസ് ജോസഫ് നിര്‍വഹിച്ചു.
ആശാന് സ്മാരക സമിതി ചെയര്മാന് രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ഭുവനാത്മാനന്ദ വിവേകാനന്ദ അനുസ്മരണ പ്രഭാഷണം നടത്തി.
പിആര്‍ഡി നടത്തിയ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ജില്ലാ കളക്ടര്‍ ടി.വി. അനുപമ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ഭാരത് ഭവന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നവോത്ഥാന ദൃശ്യസന്ധ്യ കാണികള്‍ക്ക് പുത്തന്‍ ദൃശ്യാനുഭവമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: