ചെറുതുരുത്തി: നിളാ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ മൂന്ന് ദിവസത്തെ നിളാ പരിക്രമ യാത്ര 22 ന് പാലക്കാട് ചിറ്റൂര്‍ തുഞ്ചന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിക്കും. 3.30 ന് സ്വാമി അധ്യാത്മാനന്ദ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. നിളാ തീരത്തെ സാംസ്കാരിക കേന്ദ്രങ്ങള്‍, സമാധിഭൂമികള്, മഹദ് വ്യക്തികളുടെ ഭവനങ്ങള്‍, പിതൃതര്‍പ്പണ കേന്ദ്രങ്ങള്‍, പന്തിരുകുല സ്മാരകങ്ങള്‍, മാമാങ്ക സ്മാരകങ്ങള്‍, ഭാഷാ പഠന കേന്ദ്രങ്ങള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും.
പുഴയിലൂടെ നടത്തം, വഞ്ചിയാത്ര, അനുഭവങ്ങള്‍ പങ്കുവെക്കല്‍, പുഴ അറിവുകളുടെ കൈമാറ്റം, നാട്ടറിവുകള്‍, കഥപറച്ചില്‍, കവിതാപാരായണം എന്നിവയും യാത്രയില്‍ നടക്കും. വിവരങ്ങള്‍ക്ക് 735660090, 9400031808
പ്രതികരിക്കാൻ ഇവിടെ എഴുതുക: