നഗരത്തെ കുരുക്കി അനധികൃത പാര്‍ക്കിംഗ്

Tuesday 19 December 2017 9:28 pm IST

തൃശൂര്‍: എം.ജി റോഡിലെ ഗതാഗത കുരുക്കിന് ആക്കം കൂട്ടി വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ്. രാവിലെയും വൈകിട്ടും എം.ജി റോഡില്‍ കോട്ടപ്പുറം പാലത്തില്‍ വാഹനങ്ങള്‍ ഒന്നിച്ച് എത്തുന്നതിനാല്‍ റോഡില്‍ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടയില്‍ ഫുട്പാത്തില്‍ കാറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് കാല്‍നടയാത്രക്കാര്‍ക്കും മറ്റ് വാഹന യാത്രക്കാര്‍ക്കും തലവേദനയാവുകയാണ്.
വൈകുന്നേരങ്ങളില്‍ ഷോപ്പിങ്ങിനായി എത്തുന്നവരാണ് എം.ജി റോഡിന്റെ ഇരുഭാഗങ്ങളിലും ഫുട്പാത്തില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നത്. നടുവിലാല്‍ ജംഗ്ഷന്‍ മുതല്‍ കോട്ടപ്പുറം റോഡുവരെ വിവിധ ഭാഗങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഉണ്ടെങ്കിലും ഫുട്പാത്തിലേക്ക് കയറുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. കാല്‍ നടയാത്രക്കാര്‍ റോഡിലേക്ക് ഇറങ്ങിനടക്കേണ്ട സ്ഥിതിയാണ് നിലവില്‍. വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.