ചേര്‍പ്പ്: ഒല്ലൂര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ കോര്പ്പറേഷന് ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടി. കല്ലട ബിയര്‍ പാര്‍ലര്‍, ഹോട്ടല്‍ അതിഥി, ഏദന്‍സ് റസ്റ്റോറന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണം പിടിച്ചെടുത്തത്. സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴ ഈടാക്കുകയും ചെയ്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ദുര്‍ഗ, ഹോട്ടല്‍ ജോ എന്നീ സ്ഥാപനങ്ങള്‍ക്കും അധികൃതര്‍ നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.ഡി.ജോളി, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ആര്.ഹേമന്ദന്, ടി. അനൂപ്കുമാര്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരത്തില്‍ ആരോഗ്യ വിഭാഗം നടത്തിയ റെയ്ഡില്‍ ഹോട്ടലുകളില്‍ നിന്നു പഴകിയ ഭക്ഷണം പിടികൂടി. നൂറ് കിലോയോളം ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു. എട്ട് ചെറുകിട ഹോട്ടലുകളിലാണ് മിന്നല്‍ പരിശോധന നടന്നത്. റെയ്ഡില്‍ വലിയ ഹോട്ടലുകളെ ഒഴിവാക്കിയെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: