പ്രതികളുമായി തെളിവെടുത്തു

Tuesday 19 December 2017 9:32 pm IST

 

തൊടുപുഴ: ജോഷ് ട്രാവല്‍സ് ഉടമയില്‍ നിന്ന് ടൂറിസ്റ്റ് ബസ് വാങ്ങിയ ശേഷം മാസത്തവണ അടയ്ക്കാതെ നഷ്ടമുണ്ടാക്കിയ കേസില്‍ പിടിയിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. ഇരുവരെയും സുല്‍ത്താന്‍ബത്തേരി, കൊയിലാണ്ടി എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
സുല്‍ത്താന്‍ബത്തേരി സ്വദേശി സജി(44), കൊയിലാണ്ടി സ്വദേശി സുനില്‍കുമാര്‍(45) എന്നിവരാണ് വ്യാഴാഴ്ച തൊടുപുഴ പോലീസിന്റെ പിടിയിലായത്. കമ്പനിയ്ക്ക് മാസതവണയിനത്തില്‍ 18 ലക്ഷം രൂപ നഷ്ടം ഉണ്ടാക്കിയെന്നാണ് പരാതി. സജി വാങ്ങിയ ബസ് പിന്നീട് സുനില്‍കുമാറിന് മറിച്ച് വില്‍ക്കുകയായിരുന്നു. ഇതിന് ശേഷം ടൂറിസ്റ്റ് ബസിന്റെ ബോഡി മാറ്റി കൊയിലാണ്ടിയില്‍ സ്വകാര്യ ബസായി സര്‍വ്വീസ് നടത്തിയി വരികയായിരുന്നു.
നിലവില്‍ ബസ് കൊയിലാണ്ടി ആര്‍ടിഒയുടെ കസ്റ്റഡിയിലാണ്. ഇവിടെയെത്തിയും പോലീസ് തെളിവെടുത്തു. ബസിന്റെ മാറ്റിയ ബോഡി കോട്ടയം സ്വദേശി വാങ്ങി ടൂറിസ്റ്റ് ബസിന് കയറ്റി ഉപയോഗിച്ച് വരികയായിരുന്നു. ഈ വണ്ടിയും കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പോലീസ് തുടങ്ങി കഴിഞ്ഞു. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.