പീരുമേട്: രണ്ട് കേസുകളിലായി വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്ന 7.5 ലിറ്റര്‍ വിദേശമദ്യം പീരുമേട് പോലീസ് പിടികൂടി. വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ വിദേശമദ്യവുമായെത്തിയ ഡ്രൈവറാണ് ആദ്യകേസില്‍ പിടിയിലായത്.
ഏലപ്പാറ ലക്ഷം വീട് കോളനിയില്‍ വെട്ടത്തുപാറ വീട്ടില്‍ സുരേഷ് ബാബു(28)വിനെയാണ് കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര ദിണ്ടിഗല്‍ ദേശീയപാതയില്‍ കുട്ടിക്കാനത്ത് വച്ച് പിടികൂടിയത്, മൂന്നര ലിറ്റര്‍ വിദേശമദ്യവും കണ്ടെടുത്തു.
രണ്ടാമത്തെക്കേസില് ഇന്നലെ ഉച്ചയോടെ ഉപ്പുതറ സ്വദേശി ജെയിംസ്(52) ആണ് പിടിയിലായത്. കുട്ടിക്കാനം ബിവറേജിന് സമീപം വിദേശമദ്യവുമായി പോകുകയായിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. നാല് ലിറ്റര്‍ വിദേശമദ്യം പോലീസ് പിടികൂടി. മുമ്പും സമാന കേസുകളില്‍ പ്രതിയായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പീരുമേട് എസ്ഐ ജി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: