മണ്ഡലം കമ്മറ്റി തെരഞ്ഞെടുപ്പ് മുസ്ലിംലീഗില്‍ വിഭാഗീയത രൂക്ഷമാകുന്നു

Tuesday 19 December 2017 10:04 pm IST

വടകര: മുസ്ലിം ലീഗ് വടകര മണ്ഡലം സഹഭാരവാഹികളെ നിയമിച്ചതിനെ ചൊല്ലി വിഭാഗീയത രൂക്ഷമായി. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡണ്ടായി എംസി 6 വോട്ടിനും, സെക്രട്ടറിയായി ഒകെകുഞ്ഞബ്ദുള്ള ഒരു വോട്ടിനും തിരഞ്ഞെടുക്കപ്പെട്ടു.
മറ്റു ഏഴ് സഹഭാരവാഹികളെതിരഞ്ഞെടുക്കുന്ന തീരുമാനം മണ്ഡലത്തിലെ മുനിസിപ്പല്‍ ഏരിയാകമ്മിറ്റിക്കും, പഞ്ചായത്ത് കമ്മിറ്റികള്‍ക്കും നല്‍കുകയായിരുന്നു.എന്നാല്‍ ഈ തീരുമാനം ലംഘിച്ച് പ്രസിഡണ്ടും സെക്രട്ടറിയും ചേര്‍ന്ന് 7 സഹ ഭാരവാഹികളെ നോമിനേറ്റ് ചെയ്തത് പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്ക്‌വഴിയൊരുക്കിയിരിക്കുകയാണ്.
മൂന്ന് വൈസ് പ്രസിഡണ്ടുമാരെയും, മൂന്ന്‌ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവരെയാണ് പ്രസിഡണ്ടും സെക്രട്ടറിയുംചേര്‍ന്ന് നോമിനേറ്റ് ചെയ്തത്. പാര്‍ട്ടി കൗണ്‍സില്‍ തീരുമാനമായിരുന്നുസമവായത്തിലൂടെ ഭാരവാഹികളെ നിശ്ചയിക്കണമെന്നത്. എന്നാല്‍ ഇതിന്‌വിരുദ്ധമായി വടകര മുനിസിപ്പല്‍ ഏരിയാ കമ്മിറ്റിയും, ഒഞ്ചിയം, അഴിയൂര്‍,ഏറാമല, ചോറോട് പഞ്ചായത്ത് കമ്മിറ്റികളും നല്‍കിയ ഭാരവാഹികളുടെ പേരുകള്‍ പരിഗണിക്കാത്തതാണ് വിഭാഗീതയ ഉടലെടുക്കാന്‍ കാരണമായിരിക്കുന്നത്.
നേരത്തെ മുനിസിപ്പല്‍ ഏരിയാ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുകയും 68 വോട്ടിന് പരാജയപ്പെട്ടയാളാണ് മണ്ഡലം പ്രസിഡണ്ട് സ്ഥാനത്തേക്ക്തിരഞ്ഞെടുക്കപ്പെട്ടത്. സെക്രട്ടറി സ്ഥാനത്തേക്ക് 68 വോട്ടിന്പരാജയപ്പെട്ട എംപി അബ്ദുള്ള ഹാജിയെയാണ് മണ്ഡലം വൈസ് പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറി എന്നിവരുടെ നടപടിക്കെതിരെ വടകര മുനിസിപ്പല്‍ കമ്മിറ്റി, ചോറോട് പഞ്ചായത്ത് കമ്മിറ്റിയും സംസ്ഥാന, ജില്ലാ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്. മുനിസിപ്പല്‍ ഏരിയാ കമ്മിറ്റി പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ മണ്ഡലം തിരഞ്ഞെടുക്കപ്പെട്ട ഭാരാവാഹികളുടെ നടപടി ഏകപക്ഷീയമാണെന്നും, ഈ തീരുമാനം തിരുത്തണമെന്നും ആവശ്യം ഉയര്‍ന്നു.
മണ്ഡലം കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രവര്‍ത്തകര്‍ തീരുമാനം എടുത്തു. സമാന്തര പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കീഴ് ഘടങ്ങള്‍ക്കും മുനിസിപ്പല്‍ കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.