അപകട കെണിയൊരുക്കി ദേശീയ പാതയിലെ ടാറിങ്

Tuesday 19 December 2017 10:06 pm IST

വടകര: ദേശീയപാതയില്‍ ടാറിങ് ആരംഭിച്ചതോടെ റോഡിന്റെ ഉയരം വീണ്ടും കൂടി. രണ്ടുവശങ്ങളില്‍നിന്ന് ദേശീയപാതയിലേക്ക് കയറണമെങ്കില്‍ വാഹനങ്ങള്‍ക്ക് ദുരിതമായി.
ടാര്‍ചെയ്ത ഭാഗവും ടാര്‍ ചെയ്യാത്ത ഭാഗവും തമ്മില്‍ ഒരടിയോളം വ്യത്യാസമുണ്ട്. ബൈക്കുകള്‍ക്കും,കാറുകള്‍ക്കും ഇത് കാല്‍നാട്ടുകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. അയനിക്കാട് മുതല്‍ കൈനാട്ടി വരെയുളള ദേശീയപാതയിലാണ് നവീകരണം തുടങ്ങിയത്.
റോഡ് തകര്‍ന്ന സ്ഥലങ്ങളില്‍ ബിറ്റുമിന്‍ മെക്കാഡം, ബിറ്റുമിന്‍ കോണ്‍ക്രീറ്റ് എന്നീ രണ്ട് ടാറിങ്ങുകള്‍ നടത്തുന്നുണ്ട്. ഇതോടെയാണ് ടാറിങ്ങിന്റെ കട്ടികൂടിയത്. വടകര ബൈപ്പാസ്, പെരുവാട്ടുംതാഴ, പുഞ്ചിരിമില്‍, ചോറോട് എന്നിവിടങ്ങളിലെല്ലാം അപകട സാധ്യത എറിയരിക്കുകയാണ്. പുഞ്ചിരിമില്ലില്‍ റോഡിന്റെ ഒരുവശത്ത് കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍പോലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. കാര്യമായ പ്രശ്നങ്ങളുള്ള ഭാഗത്ത് മണ്ണിറക്കി ഉയരം കുറയ്ക്കുന്നുണ്ടെന്ന് ദേശീയപാതാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റോഡിന്റെ രണ്ടുവശങ്ങളിലും മണ്ണിടാന്‍ റോഡ് നവീകരണപദ്ധതിയില്‍ എസ്റ്റിമേറ്റുണ്ട്. പണിപൂര്‍ത്തിയായാലാണ് ഈ മണ്ണിടുകയെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.