ഭവന്‍സ് ലോകോളേജ് ഓഫീസ് ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തു

Tuesday 19 December 2017 10:07 pm IST

കോഴിക്കോട്: രാമനാട്ടുകര ഭവന്‍സ് ലോ കോളേജില്‍ ഡി.വൈ.എഫ്.ഐ ഭീകര അന്തരീക്ഷം സൃഷ്ടിച്ചു. മുഖം മൂടിയിട്ട് എത്തിയ സംഘം ഓഫീസ് അടിച്ചു തകര്‍ത്തു.
ഇന്നലെ രാവിലെ പതിനൊന്ന് മണിക്ക് ക്യാമ്പസില്‍ പ്രവേശിച്ച ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അതിക്രമം നടത്തിയത്. മുഖം മൂടി അണിഞ്ഞ് കോളേജില്‍ പ്രവേശിച്ച പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓഫീസ് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഏകദേശം മൂന്ന് ലക്ഷം രൂപയുടെ നഷ്ടം കോളേജിനുണ്ടായിട്ടുണ്ട്.
ആവശ്യത്തിനുള്ള ഹാജര്‍ ഇല്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം ഏഴ് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാല്‍ ഇതില്‍ ഒരു വിദ്യാര്‍ത്ഥിയെ വൈസ് ചാന്‍സിലറുടെ നിര്‍ദ്ദേശ പ്രകാരം തിരിച്ചെടുത്തു. ഇതില്‍ പ്രതിഷേധിച്ചാണ് ഡി. വൈ.എഫ്.ഐ കോളേജിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ചിനെ തുടര്‍ന്ന് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് കല്ലെറിയുകയും, മുഖം മൂടിയണിഞ്ഞെത്തിയ സംഘം ഓ ഫീസ് അടിച്ചു തകര്‍ക്കുകയുമായിരുന്നു. ഭവന്‍സ് മാനേജര്‍ പി.പരമേശ്വരനെ ഡി.വൈ.എഫ്.ഐ ഏരിയ കമ്മിറ്റി സെക്രട്ടറി ഗിരീഷ് ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായും പരാതിയുണ്ട്. അതേ സമയം ഡിവൈഎഫ് ഐ യുടെ അതിക്രമം തടയാന്‍ ചെന്ന പോലീസിനേയും പ്രവര്‍ത്തകര്‍ അക്രമിച്ചു.. ഫറോക്ക് എസ്.ഐ. രമേഷ് കുമാര്‍, എ എസ് ഐ, വിനായകന്‍ , ഹെഡ് കോണ്‍സ്റ്റബിള്‍ ലതീഷ് കുമാര്‍ എന്നിവരെയാണ് അക്രമിച്ചത്. സംഭവത്തില്‍ മെന്‍ഫാദ്, പ്രവീണ്‍, മിഥുന്‍ ദാസ് , ജാബിര്‍ തുടങ്ങിയ നാല് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ഫറോക്ക് പേലീസ് അറസ്റ്റ് ചെയ്തിതിട്ടുണ്ട്.
ഇതിന് മുമ്പും എസ്എഫ്‌ഐയുടെ നേതൃത്വത്തിലും ഭാരതീയ വിദ്യാഭവന്‍ സ്ഥാപനങ്ങള്‍ക്കെതിരെ എസ്എഫ്‌ഐയുടെയും ഡിവൈഎഫയുടെയും നേതൃത്വത്തില്‍ അക്രമം നടന്നിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.