കളത്തില്‍ കാവില്‍ ഉത്സവം 31 മുതല്‍

Tuesday 19 December 2017 10:52 pm IST

കണ്ണൂര്‍: അലവില്‍ കളത്തില്‍ കാവില്‍ വാര്‍ഷികോത്സവം 31 മുതല്‍ ജനുവരി 2 വരെ നടത്തും. 31ന് രാവിലെ 8.30നും 9.30നും മദ്ധ്യേ കാവില്‍ കയറല്‍, വൈകുന്നേരം ഗുരുകാരണവര്‍, ഗുളികന്‍, ശാസ്തപ്പന്‍ വെള്ളാട്ടം, തുടര്‍ന്ന് കാഴ്ചവരവ്, 1ന് പുലര്‍ച്ചെ മുതല്‍ ഗുരുകാരണവര്‍, പുറവീരന്‍ ഗുളികന്‍, ശാസ്തപ്പന്‍ കോലങ്ങള്‍, വൈകുന്നേരം 6ന് ഭൈരവന്‍ ശാസ്തപ്പന്‍ വെള്ളാട്ടം, രാത്രി 9ന് വയലിന്‍ കച്ചേരി, 11ന് ഭഗവതിയുടെ വെള്ളാട്ടം, 2ന് പുലര്‍ച്ചെ മുതല്‍ വിവിധ തെയ്യക്കോലങ്ങള്‍, 10ന് കഴകപ്പുരയില്‍ തെയ്യങ്ങളുടെ കൂടിക്കാഴ്ച, ഉച്ചക്ക് 2.30നും 3.30നും മധ്യേ കാവില്‍നിന്നും ഇറങ്ങല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍. 23ന് പ്രതിഷ്ഠാ വാര്‍ഷകത്തോടനുബന്ധിച്ച് വൈകുന്നേരം 4ന് ഗണപതിഹോമം, തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.