മട്ടന്നൂര്‍: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തയ്യാറാകാത്ത മട്ടന്നൂര്‍ നഗരസഭാ അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ജനോപകാരപ്രദമായ പദ്ധതികള്‍ നഗരസഭയില്‍ ഉടന്‍ നടപ്പിലാക്കണമെന്നും ബിജെപി 42-ാം ബുത്ത് സമ്മേളനം ആവശ്യപ്പെട്ടു. അരിപ്പന്നൂരില് നടന്ന സമ്മേളനം ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു.
ഇ.എം.പ്രസാദ് അധ്യക്ഷതവഹിച്ചു. അഡ്വ.എ.വി.കേശവന്, ആനിയമ്മ രാജേന്ദ്രന്, പി.രാജന്, ഭരതന്, സി.പി.ചന്ദ്രന്, ഇ.എ.സജു തുടങ്ങിയവര്‍ സംസാരിച്ചു. നാരായണന് ഗുരുക്കള്‍, കുഞ്ഞിരാമന് ഗുരുക്കള്‍, ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ തിരുവാതിരക്കളിയില്‍ സമ്മാനം നേടിയ അതൃഷ്ണ ഉത്തമന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എം.കെ.ദീപേഷ് സ്വാഗതവും എം.സന്തോഷ് നന്ദിയും പറഞ്ഞു.
സാമൂഹ്യ പ്രവര്‍ത്തകര്‍ക്കായി കൂട്ടായ്മ
കണ്ണൂര്‍: ജില്ലയിലെ സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് തുടക്കമായി. കണ്ണൂര്‍ മഹാത്മാ മന്ദിരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ ‘സേവന’യുടെ പ്രാരംഭ യോഗത്തില്‍ കെ.എസ്.ജയമോഹന്, ടി.വി.സുരേന്ദ്രന്, സുനില്‍ മാങ്ങാട്ടിടം, സമീറ, പവിത്രന് കൊതേരി, എം.ജയദേവന്, പ്രകാശന് കണ്ണാടിവെളിച്ചം തുടങ്ങിയവര്‍ സംസാരിച്ചു. ഡോ.നാരായണന് പുതുശ്ശേരി അധ്യക്ഷതവഹിച്ചു.
സന്നദ്ധ സേവനങ്ങളുടെ വിവരങ്ങള്ജനങ്ങളിലെത്തിക്കാനും അപകടത്തില്‍പ്പെട്ടവരെ സഹായിക്കാനുള്ള സ്പെന് ബോര്‍ഡുകള്‍ ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ഫോണ്‍: 9744444033.
പ്രതികരിക്കാൻ ഇവിടെ എഴുതുക: