പുതുപ്പള്ളി: ഇരവിനല്ലൂര്‍ ഉദിക്കാമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും മകരവിളക്കു മഹോത്സവവും ജനുവരി 3 മുതല്‍ 14 വരെ നടക്കും. 3 ന് വൈകിട്ട് 3.30 ന് കാടമുറി നരസിംഹസ്വാമി ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹഘോഷയാത്ര. 6.45 ന് രക്ഷാധികാരി പി. എസ്. ദാമോദരന്‍ നമ്പൂതിരി യജ്ഞത്തിന് തിരിതെളിക്കും. സ്വാമി സത്സ്വരൂപാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തും. രാജ് കിരന്‍ ബ്രഹ്മചാരിണി മുഖ്യപ്രഭാഷണം നടത്തും. 4 മുതല്‍ എല്ലാദിവസവും രാവിലെ 5ന് ഗണപതിഹോമം, 7ന് ഭാഗവത പാരായണം, ഉച്ചയ്ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 7.15ന് ആചാര്യപ്രഭാഷണം. സമാപന ദിവസമായ 10ന് രാവിലെ 10.30ന് അവഭൃതസ്നാനം എന്നിവ നടക്കും. മകരവിളക്കു മഹോത്സവം 10 മുതല്‍ 14 വരെ നടക്കും. 10ന് വൈകിട്ട് 6.45 ന് സാംസ്കാരിക സമ്മേളനം ഉമ്മന്‍ ചാണ്ടി എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഉദിക്കാമല ശ്രീധര്‍മ്മശാസ്താ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ശ്രീധര്‍മ്മശാസ്താ പുരസ്കാരം ഗോകുലം ഗോപാലന് നല്‍കും. അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ ഡോ. ബിനുമോന് കൈതയ്ക്കലിനെയും, ജേര്‍ണലിസത്തിന് ഒന്നാം റാങ്ക് കരസ്ഥമാക്കിയ പി. ആര്. ഹരിതയേയും അബേംദ്ക്കര് ദേശീയ മെറിറ്റ് അവാര്‍ഡ് നേടിയ കൃഷ്ണേന്ദു ദിവാകരനെയും സമ്മേളനത്തില്‍ അനുമോദിക്കും. 14ന് 11.30 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 3.30ന് ഘോഷയാത്ര, പേട്ടകെട്ട് എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: