ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര് കെ നഗറിലെ ഉപതെരഞ്ഞടുപ്പ് പ്രചരണം ഇന്നലെ അവസാനിച്ചു. 21 നാണ് തെരഞ്ഞെടുപ്പ്.
എഐഡിഎംകെ നേതാക്കളായ മുഖ്യമന്ത്രി കെ പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, ഡിഎംകെ നേതാവ് എം. കെ സ്റ്റാലിന് തുടങ്ങിയവര്‍ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശംകൂട്ടാന്‍ രംഗത്തെത്തിയിരുന്നു.
എഐഡിഎംകെയുടെ ഇ. മധുസൂദനന്, ഡിഎംകെയുടെ മരുതുഗണേഷ് ,എഐഡിഎംകെ വിമതനായ ടിടിവി ദിനകരന്, ബിജെപിയുടെ കരു നാഗരാജന് എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖര്‍. വോട്ടെണ്ണല്‍ 24ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: